അവകാശികളില്ലാതെ 9,330 കോടി രൂപ!

 

പ്രതീകാത്മക ചിത്രം

India

ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ 9,330 കോടി രൂപ!

രാജ്യത്തെ 30.91 ലക്ഷം പ്രവര്‍ത്തനരഹിത ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു

MV Desk

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള 30.91 ലക്ഷം പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) കണക്കുകള്‍ പ്രകാരം, 2026 മാര്‍ച്ച് 31-ഓടെ ഏകദേശം 9,330 കോടി രൂപയുടെ അവകാശികളില്ലാത്ത 30,91,862 പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു എന്നാണ്.

ഏറ്റവും പുതിയ വിവരാവകാശ രേഖകള്‍ പ്രകാരം, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 92,000 കുറഞ്ഞെന്നും (2025 മാര്‍ച്ച് 31-ലെ 31.83 ലക്ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം 30.91 ലക്ഷമായി) രേഖകള്‍ പറയുന്നു. അതോടൊപ്പം, അവകാശികളില്ലാത്ത തുക 10,181 കോടി രൂപയില്‍ നിന്ന് 9,330 കോടി രൂപയായി കുറയുകയും ചെയ്തു (851 കോടി രൂപയുടെ കുറവ്) എന്നാണ് കണക്ക്.

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു