പ്രഥമേഷ് ദേശ്മുഖ്
മുംബൈ: പുനെയിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്ക് (എംപിഎസ്‌സി) തയാറെടുത്തിരുന്ന വിദ‍്യാർഥി ജീവനൊടുക്കി. 28 കാരനായ പ്രഥമേഷ് ദേശ്മുഖാണ് ആത്മഹത‍്യ ചെയ്തത്. 2.5 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്ന് ആത്മഹത‍്യാക്കുറിപ്പിലെഴുതി വച്ച ശേഷമാണ് പ്രഥമേഷ് ജീവനൊടുക്കിയത്. ബുധനാഴ്ച വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രഥമേഷ് പണം കടം വാങ്ങിയ 18-19 പേരുടെയും തിരിച്ചടച്ച തുകയും അടങ്ങുന്ന രണ്ട് പേജുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് പണം കടം വാങ്ങിയതെന്ന് അറിയാൻ വിദ‍്യാർഥിയുടെ കുടുംബത്തെ പൊലീസ് ചോദ‍്യം ചെയ്തുവരുകയാണെന്ന് ഡെപ‍്യൂട്ടി കമ്മിഷണർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.