അംബാനിയുടെ വാഹനവ്യൂഹത്തിനു മുകളിൽ മരം വീണു

 
India

അംബാനിയുടെ വാഹനവ്യൂഹത്തിനു മുകളിൽ മരം വീണു

Sarath Nath MS

മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിനു മുൻപിൽ മരം വീണു. മുംബൈയിലെ ബാന്ദ്രയിൽ ഞായറാഴ്ചയാണ് സംഭവം.

മരം വീണതിനെ തുടർന്ന് വാഹനവ്യൂഹത്തിന്‍റെ സഞ്ചാരം അൽപ്പസമയത്തേക്ക് തടസപ്പെട്ടു. ഉടൻ തന്നെ അധികൃതർ എത്തി മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. വാഹനവ്യൂഹത്തിനു മുൻപിൽ മരം വീഴുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവസമയം അംബാനി വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുംബൈയിൽ കനത്ത മഴയാണ് പെയ്യുന്നത്. നഗരത്തിന്‍റെ പലയിടങ്ങളിലും മരം കടപുഴകി വീഴുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചെമ്പൂരിൽ സ്കൂൾ ബസിനു മുകളിൽ മരം വീണ് ഒരു വിദ്യാർഥി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ