എൽപിജി സിലിണ്ടർ ഉപയോക്താക്കൾ ബയോമെട്രിക് ആധാർ ഓഥന്‍റിക്കേഷൻ പൂർത്തിയാക്കണം.
ന്യൂഡല്‍ഹി: ഒക്റ്റോബര്‍ ഒന്നിനകം ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ ബയോമെട്രിക് ആധാര്‍ ഓഥന്‍റിക്കേഷന്‍ (ബിഎഎ) പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേര്‍ ഇത് പൂര്‍ത്തിയാക്കി. ഓഥന്‍റിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാല്‍ സിലിണ്ടര്‍ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്.
സിലിണ്ടര്‍ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമില്‍ നിന്നോ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴിയോ ഓഥന്‍റിക്കേഷന്‍ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നല്‍കിയെന്ന് മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
സ്വയം ഇ-കെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള വിഡിയൊ ട്യൂട്ടോറിയലുകള്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോര്‍ട്ടലില്‍ ലഭ്യമാണ്. ഇന്ത്യന്‍ ഓയില്‍ ഉപയോക്താക്കള്‍ക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപയോക്താക്കള്‍ക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂര്‍ത്തിയാക്കാം.
ആധാര്‍ ബയോമെട്രിക് ഓഥന്‍റിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കാത്തതോ കഴിയാത്തതോ ആയ ഉപയോക്താക്കള്‍ക്കും എല്‍പിജി ലഭിക്കും. വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ്, വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് അല്ലെങ്കില്‍ ഒഎംസി ഡിജിറ്റല്‍ ചാനലുകള്‍ വഴി അവര്‍ തങ്ങളുടെ തീരുമാനം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആ ഉപയോക്താക്കള്‍ക്ക് ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം അല്ലെങ്കില്‍ 10 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ സബ്സിഡിയില്ലാതെ വിപണി വിലയില്‍ ലഭിക്കും.
സബ്സിഡിയുള്ള എല്‍പിജി അര്‍ഹരായ ഉപയോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓഥന്‍റിക്കേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.