ഡൽഹിയിൽ ഞായറാഴ്ച എഎപിയുടെ മെഗാ റാലി

 
India

കരുത്ത് തെളിയിക്കാൻ; ഡൽഹിയിൽ ഞായറാഴ്ച എഎപിയുടെ മെഗാ റാലി

മനീഷ് സിസോദിയ അടക്കമുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും

Jisha P.O.

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അരവിന്ദ് കെജ്രിവാളും ആംആദ്മി പാർട്ടിയും. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ ആംആദ്മി പാർട്ടി ജനകീയ റാലി സംഘടിപ്പിക്കും. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും കേസിലെ പ്രതിയുമായിരുന്ന മനീഷ് സിസോദിയ അടക്കമുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

ബിജെപിക്കെതിരേ ആയിട്ടുള്ള യുദ്ധ പ്രഖ്യാപനമായിട്ടാണ് റാലിയെ പാർട്ടി നോക്കികാണുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ചിരുന്നു.ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോയെന്നാണ് കെജ്രിവാൾ പരസ്യമായി വെല്ലുവിളിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്കെതിരേ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. കെജ്രിവാൾ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. വിവാദങ്ങൾ ആംആദ്മിയുടെ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും