അഭിജീത് ദിപ്കെ
ന‍്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളാണ് സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നതെന്ന ആരോപണവുമായി കോക്റോച്ച് പാർട്ടി നേതാവ് അഭിജീത് ദിപ്കെ. തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ദിപ്കെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. അധികാരത്തിലിരിക്കുന്ന ഉന്നതർ അവരുടെ കുട്ടികൾക്ക് ഇതേ ഭക്ഷണം തന്നെ വിതരണം ചെയ്യുമോയെന്ന് ദിപ്കെ ചോദിച്ചു.
ഇത് പുറത്തുകൊണ്ടുവന്നതിൽ ഞങ്ങൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അത് ആവാം. എന്നാൽ സത‍്യം പുറത്ത് കൊണ്ടുവരുന്നതിൽ നിന്ന് ഞങ്ങൾ പിന്മാറില്ല. സ്കൂൾ തിക് കരോ ക‍്യാംപെയിൻ എന്ന് ഹാഷ്ടാഗിനൊപ്പം ദിപ്കെ എക്സിൽ കുറിച്ചു.
32 സെക്കൻഡ് അടങ്ങുന്ന വിഡിയോ ദൃശ‍്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ദിപ്കെ ആരോപണം ഉന്നയിച്ചതെങ്കിലും ഏത് സ്കൂളിലാണ് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതെന്ന കാര‍്യം അഭിജീത് ദിപ്കെ വ‍്യക്തമാക്കിയിട്ടില്ല.