അഭിജീത് ദിപ്കെ, നരേന്ദ്രമോദി

 
India

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് നരേന്ദ്ര മോദി സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ

ഇൻഫ്ലുവൻസർ എന്ന നിലയിൽ മോദി അദ്ദേഹത്തിന്‍റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അതിനാൽ പ്രധാനമന്ത്രി കസേരയിൽ നിന്നും അദ്ദേഹം ഒഴിയണമെന്നുമാണ് അഭിജീത് ദിപ്കെയുടെ ആവശ‍്യം

Aswin AM

മുംബൈ: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇൻഫ്ലുവൻസറാകണമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ. ഇൻഫ്ലുവൻസർ എന്ന നിലയിൽ മോദി അദ്ദേഹത്തിന്‍റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അതിനാൽ പ്രധാനമന്ത്രി കസേരയിൽ നിന്നും അദ്ദേഹം ഒഴിയണമെന്നും അഭിജീത് ആവശ‍്യപ്പെട്ടു.

ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ‍്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്. മോദി വിദ‍്യാർഥികളെ അഭിസംബോധന ചെയ്ത് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ച വിഡിയോകളെ പറ്റി ചോദിച്ചപ്പോഴായിരുന്നു അഭിജീത് ദീപ്കെ മറുപടി നൽകിയത്.

മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കണമെന്ന് പറഞ്ഞ അഭിജീത് മറ്റേതെങ്കിലും നേതാവ് ആ ചുമതല ഏറ്റെടുക്കണമെന്നും സമരത്തിൽ പങ്കെടുത്ത വിദ‍്യാർഥികളെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ