അഭിജീത് ദിപ്കെ

 
India

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിജെപി മത്സരിക്കുമോയെന്ന് ചോദ‍്യം; അഭിജീത് ദിപ്കെയുടെ മറുപടി ഇങ്ങനെ

തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് അഭിജീത് ദിപ്കെ

Aswin AM

ഔറംഗാബാദ്: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് വ‍്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ.

തെരഞ്ഞെടുപ്പുകൾ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായിരിക്കുമെന്നുമാണ് തന്‍റെ പ്രതീക്ഷയെന്നും അഭിജീത് പറഞ്ഞു. ഞങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പുകൾ യുവാക്കളുടെ പ്രശ്നങ്ങൾ മുൻനിർത്തിയായിരിക്കണം നടക്കേണ്ടത്.

ജാതിയുടെയും മതത്തിന്‍റെയും പേരിൽ എത്രനാൾ നമ്മൾ മത്സരിക്കും? ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസിനെ പറ്റിയും പുനരുപയോഗ ഊർജത്തെ പറ്റിയുമാണ് ലോകം ചർച്ച ചെയ്യുന്നത്. ഛത്രപതി സംഭാജിനഗറിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെ അഭിജീത് ദിപ്കെ പറഞ്ഞു.

ഉത്തർപ്രദേശിലെ രാഷ്ട്രീയ സാഹചര‍്യത്തെ പറ്റി ചോദിച്ചപ്പോൾ ഒരു പാർട്ടിക്കൊപ്പവും സിജെപി നിൽ‌ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആരാണ് സർക്കാർ രൂപീകരിക്കേണ്ടത്, ആരാണ് സർക്കാർ രൂപീകരിക്കേണ്ടാത്തത് എന്നതിനെ പറ്റി ഞങ്ങൾ സംസാരിക്കില്ല. ദേശീയ രാഷ്ട്രീയം ഗുണമേന്മയുള്ള വിദ‍്യാഭ‍്യാസത്തിലും തൊഴിലവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദിപ്കെ പറഞ്ഞു.