അഭിഷേക് ബാനർജി

 
India

വിമത എംപിമാരെ അയോഗ‍്യരാക്കണം; ലോക്സഭാ സ്പീക്കർക്ക് അഭിഷേക് ബാനർജിയുടെ കത്ത്

പാർട്ടിയിലെ 20 വിമത എംപിമാരെ അയോഗ‍്യരാക്കണമെന്നാണ് കത്തിലൂടെ അഭിഷേക് ബാനർജി ആവശ‍്യപ്പെട്ടിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. പാർട്ടിയിലെ 20 വിമത എംപിമാരെ അയോഗ‍്യരാക്കണമെന്നാണ് ആവശ‍്യം.

സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ‍്യമങ്ങളോടും അഭിഷേക് പ്രതികരിച്ചു. ഭരണഘടനയുടെ പകർപ്പ് ഉയർത്തി പിടിച്ചുകൊണ്ടായിരുന്നു അഭിഷേകിന്‍റെ പ്രതികരണം.

തൃണമൂലിന്‍റെ ചിഹ്നത്തിൽ മത്സരിച്ചവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ‍്യരാക്കപ്പെടുമെന്നും ഒരേസമയം ഒരാൾക്ക് രണ്ട് പാർട്ടിയിൽ അംഗമാകാൻ സാധിക്കില്ലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

ഇത്രയും അംഗങ്ങളെ അയോഗ‍്യരാക്കണമെന്ന് ആവശ‍്യപ്പെട്ട് വ‍്യക്തിഗത ഹർജികൾ നൽകുന്നത് ആദ‍്യമായിട്ടാണെന്നും ഇതിനു പിന്നിൽ ബിജെപിയുടെ രഹസ‍്യമായ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

ഒമ്പതാം ക്ലാസിൽ ത്രിഭാഷാ നയം: ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യം

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കോടതി നിർദേശം

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ