ട്രെയിനിലെ എസി കോച്ച് പൂക്കൾ വിതറി മണിയറയാക്കി; ടിടിഇക്ക് സസ്പെൻഷൻ|Video

 
India

ട്രെയിനിലെ എസി കോച്ച് പൂക്കൾ വിതറി മണിയറയാക്കി; ടിടിഇക്ക് സസ്പെൻഷൻ|Video

ഒരുക്കിയ കോച്ചിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് റെയിൽവേ നടപടി സ്വീകരിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

മുംബൈ: ട്രെയിനിലെ എസി കോച്ച് മണിയറ പോലെ ഒരുക്കിയതുമായി ബന്ധപ്പെട്ട് ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ (ടിടിഇ) സസ്പെൻഡ് ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ. നന്ദിഗ്രാം എക്സ്പ്രസിലെ എസി കോച്ചാണ് അണിയിച്ചൊരുക്കിയിരുന്നത്. ജൂലൈ 6ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ദമ്പതികളാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അലങ്കാരപ്പണികൾ ചെയ്യുന്നവരെ വാടകയ്ക്കെടുത്ത് കോച്ച് അണിയിച്ചൊരുക്കിയത്.

ട്രെയിനിലെ ബെർത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചതിനു പുറകേ കോച്ചിനുള്ളിൽ ആകെ പൂക്കളും അലങ്കാര വസ്തുക്കളും ബലൂണുകളും കൊണ്ട് നിറച്ചിരുന്നു. ഒരുക്കിയ കോച്ചിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് റെയിൽവേ നടപടി സ്വീകരിച്ചിരിക്കുന്നത്.

അനുമതി ഇല്ലാതെയാണ് അലങ്കാരപ്പണികൾ ചെയ്യുന്നവർ ട്രെയിനിൽ പ്രവേശിച്ചതെന്നും അതിനു കാരണം ടിടിഇയുടെ അശ്രദ്ധയാണെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതവ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ