ഇമ്രാൻ ഖാൻ

 
India

രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഇനി പങ്കെടുക്കില്ല; മാപ്പു പറഞ്ഞ് ഇമ്രാൻ ഖാൻ

രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമുള്ളതാണ്. വിദേശിയർക്ക് അതിന് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

Namitha Mohanan

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിൽ നിരുപാധികം മാപ്പുപറഞ്ഞ് യുഎസ് പൗരനും ബോളിവുഡ് നടനുമായ ഇമ്രാൻ ഖാൻ. ഹൈക്കോടതിയിലാണ് ഇമ്രാൻ‌ ഖാൻ മാപ്പു പറഞ്ഞത്.

രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണുള്ളതെന്നും വിദേശ പൗരന്മാർക്ക് അതിന് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇമ്രാൻഖാന്‍റെ നടപടി.

ഭാവിയിൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നുള്ള സത്യവാങ്മൂലവും നടൻ കോടതിക്കു കൈമാറിയിട്ടുണ്ട്. തുടർന്ന് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസ് നടപ്പാക്കുന്നതു കോടതി താൽക്കാലികമായി തടഞ്ഞു. കേസ് ഡിസംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.