ഇമ്രാൻ ഖാൻ

 
India

നടൻ ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ; പൊലീസ് വാനിൽ നിന്ന് സെൽഫി

ജൂലൈയിൽ നടന്ന പ്രതിഷേധത്തിലും ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ നടൻ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തു നിന്നാണ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനിൽ നിന്നുള്ള സെൽഫീ താരം ഇന്‍സ്റ്റഗ്രാമിൽ പങ്കു വച്ചു. ഞാനൊരു ഡ്രൈവിന് പോകുന്നു എന്നു തോന്നുന്നു എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധം നടത്തുന്നതിന് സിജെപിക്ക് അനുമതി നൽകിയിരുന്നില്ലെന്നാണ് മുംബൈ പൊലീസ് നൽകുന്ന വിശദീകരണം.

ബോംബേ ഹൈക്കോടതിയുടെ മാർഗ നിർദേശം പ്രകാരം ആസാദ് മൈതനത്തു മാത്രമേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ അനുമതിക്കു വേണ്ടി മുംബൈ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നാണ് സിജെപിയുടെ വാദം. ജൂലൈയിൽ നടന്ന പ്രതിഷേധത്തിലും ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു.