ആധാർ കാർഡിൽ ഇനി പേരില്ല, ഫോട്ടോയും ക്യൂആർ കോഡും മാത്രം; രൂപമാറ്റമെന്ന് സൂചന

 
India

ആധാർ കാർഡിൽ ഇനി പേരില്ല, ഫോട്ടോയും ക്യൂആർ കോഡും മാത്രം; രൂപമാറ്റമെന്ന് സൂചന

ആധാർ കാർഡ് നമ്പർ ദുരുപയോഗം ചെയ്തു കൊണ്ടുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതു മൂലമാണ് ആധാറിന്‍റെ രൂപം മാറ്റാൻ ഒരുങ്ങുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആധാർ കാർഡിന്‍റെ രൂപത്തിൽ മാറ്റം വരുത്താനൊരുങ്ങി യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ)യുഐഡിഎഐ). ഉപയോക്താവിന്‍റെ ഫോട്ടോയും ക്യു ആർ കോഡും മാത്രം ഉൾപ്പെടുന്ന വിധത്തിലായിരിക്കും പുതിയ ആധാർകാർഡ് രൂപകൽപന ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആധാർ കാർഡ് നമ്പർ ദുരുപയോഗം ചെയ്തു കൊണ്ടുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതു മൂലമാണ് ആധാറിന്‍റെ രൂപം മാറ്റാൻ ഒരുങ്ങുന്നത്.

ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും അടുത്തിടെ ആധാർ അപേക്ഷയുമായി ബന്ധപ്പെട്ട് പുറത്തു വന്ന പ്രസ് റിലീസിൽ ക്യുആർ കോഡിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

ക്യുആർ കോഡിൽ അത്യാവശ്യമുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുമെന്നാണ് സൂചന. വ്യക്തിവിവരങ്ങൾ ചോരാതെ തന്നെ ക്യുആർ കോഡിലൂടെ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ശേഖരിക്കാനും സാധിക്കും.

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ

ഓൺലൈൻ പരീക്ഷയിൽ 96%, ക്ലാസിലിരുന്ന് എഴുതിയപ്പോൾ വട്ടപ്പൂജ്യം; എഐ ഉപയോഗിച്ച വിദ്യാർഥികളെ കൈയോടെ പൊക്കി അധ്യാപകൻ

തിരക്കേറിയ റോഡിൽ കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ച് പൊലീസ് ഓഫിസർ; വൻ ഗതാഗതക്കുരുക്ക്|Video

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി