തിരുപ്പതി ലഡുവിൽ മായം; വ്യാജ നെയ് വിതരണക്കാരൻ ഇഡിയുടെ പിടിയിൽ

 

file image

India

തിരുപ്പതി ലഡുവിൽ മായം; വ്യാജ നെയ് വിതരണക്കാരൻ ഇഡിയുടെ പിടിയിൽ

96 കോടി രൂപയുടെ വ്യാജനെയ്യാണ് ഇയാൾ വിതരണം ചെയ്തത്.

നീതു ചന്ദ്രൻ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമിക്കുന്നതിനുള്ള നെയ്യിൽ മായം കലർത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ലഡു നിർമിക്കുന്നതിനായി പാമോയിൽ ചേർത്ത നെയ് വിതരണം ചെയ്ത കൈലാഷ് ചന്ദ് മംഗ്ലയാണ് പിടിയിലായിരിക്കുന്നത്.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കുന്നതിനായി സ്പെഷൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ് വിതരണം ചെയ്തിരുന്നത്. 96 കോടി രൂപയുടെ വ്യാജനെയ്യാണ് ഇയാൾ വിതരണം ചെയ്തത്.

സുകൃതി ഫുഡ്സുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി. വ്യാജ നെയ് നിർമിക്കുന്നതിനു വേണ്ടി ഫാക്റ്ററിയിൽ സൗകര്യം ഒരുക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്

മഹാരാഷ്ട്ര അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ച; 8,000 രൂപയ്ക്ക് ഷൂവിന്‍റെ ഇൻസോളിൽ ഒളിപ്പിച്ച് ചോദ്യപേപ്പറുകൾ കടത്തിയെന്ന് കുറ്റപത്രം

ഐഷ പോറ്റിയുടെ പരാതിയിൽ നാല് പൊലീസുകാർക്കെതിരേ അച്ചടക്ക നടപടി

എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി; പരിശോധന കർശനമാക്കാൻ യുഎസ്

പാലക്കാട് റെയ്ൽവേ സ്റ്റേഷനിൽ 51 കിലോ കഞ്ചാവ് പിടികൂടി