5 സംസ്ഥാനങ്ങളിൽ അഗ്നിവീറുകൾക്ക് ജോലി സംവരണം

 
Representative image
India

അഗ്നിവീറുകൾക്ക് മൂന്നാം വർഷം വിവാഹം കഴിക്കാം; ഇളവുമായി സൈന്യം

മൂന്നാം വർഷം നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് വേണമെങ്കിൽ വിവാഹം കഴിക്കാൻ അനുമതി നൽകും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: അഗ്നിവീറുകളുടെ സേവന കാലപരിധി രണ്ട് വർഷം കൂടി വർധിപ്പിച്ചതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട നിബന്ധനയിലും ഇളവു വരുത്താനൊരുങ്ങി സൈന്യം. രണ്ടു വർഷത്തെ സേവനത്തിനു ശേഷം അടുത്ത രണ്ടു വർഷത്തെ സേവനത്തിലേക്ക് കൂടി കടക്കുന്ന അഗ്നിവീറുകൾക്കാണ് ഈ ഇളവ് ലഭിക്കുക. മൂന്നാം വർഷം നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് വേണമെങ്കിൽ വിവാഹം കഴിക്കാൻ അനുമതി നൽകും.

സൈനിക സേവനത്തിനൊപ്പം കുടുംബജീവിതം കൂടി മുന്നോട്ടു കൊണ്ടു പോകേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു കൊണ്ടാണ് സൈന്യം ഈ ഇളവ് മുന്നോട്ടു വയ്ക്കുന്നത്. അവിവാഹിതരായ യുവാക്കളെയാണ് അഗ്നിപഥ് സ്കീം പ്രകാരം റിക്രൂട്ട് ചെയ്യുക. ഇവർ രണ്ടു വർഷം തുടർച്ചയായി അവിവാഹിതരായി തുടരുകയും വേണം.

അഗ്നിപഥ് പദ്ധതിയിൽ കാലം മാറും തോറും മാറ്റങ്ങളുണ്ടാകുമെന്ന് ഡിഫെൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹമണി വ്യക്തമാക്കി.