ഡൽഹിയിൽ ഒരു രാത്രി ചെലവഴിക്കാൻ ലക്ഷങ്ങൾ വേണം; ഹോട്ടൽ റൂം വാടക കുത്തനെ ഉയർന്നു

 
India

ഡൽഹിയിൽ ഒരു രാത്രി ചെലവഴിക്കാൻ ലക്ഷങ്ങൾ വേണം; ഹോട്ടൽ റൂം വാടക കുത്തനെ ഉയർന്നു

ഫെബ്രുവരി 16 മുതൽ 20 വരെ സെൽട്രൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: കുത്തനെ ഉയർന്ന് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ റൂമുകളുടെ വില. തലസ്ഥാനത്ത് നടക്കാനിരിക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നടക്കം നിരവധി പേർ എത്തുന്ന സാഹചര്യത്തിലാണ് റൂമുകളുടെ വില ‌വർധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ 20 വരെ സെൽട്രൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 35,000 പേരാണ് ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തുന്നത്.

ആവശ്യകത വർധിച്ചതോടെ സാധാരണ രീതിയിൽ ഒരു രാത്രിക്ക് 20,000 രൂപ ഈടാക്കുന്ന മുറികൾക്കു പോലും ലക്ഷങ്ങളാണ് വാടകയായി വാങ്ങിയിരിക്കുന്നത്.

ചില സെവൻ സ്റ്റാർ ഹോട്ടലുകൾ ഒരു രാത്രിക്ക് അഞ്ച് ലക്ഷം രൂപ വരെ റൂം റെന്‍റ് ആയി ഈടാക്കുന്നുണ്ട്. ദി ലീല പാലസ്, ഐടിസി മൗര്യ , താജ് പാലസ് എന്നിവയെല്ലാം റൂം വാടക വർധിപ്പിച്ചിട്ടുണ്ട്. 100 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം തട്ടകത്തിൽ ഓസീസിന് അടിതെറ്റി; കളി പഠിപ്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്ര ജയം

അമിത് ഷായുടെ സന്ദർശനം; പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികൾ കസ്റ്റഡിയിൽ

അമെരിക്കയിൽ സർവകലാശാലയിൽ വെടിവയ്പ്പ്; 19കാരൻ അറസ്റ്റിൽ