അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

 
India

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

ഇതോടെ വിജയ്ക്ക് ലഭിക്കുന്നത് 150 എംഎൽഎമാരുടെ പിന്തുണയാവും

Namitha Mohanan

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അണ്ണാ ഡിഎംകെ പിളർന്നു. എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗം ഷണ്മുഖം നയിക്കുന്ന വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എഐഎഡിഎംകെ പിളർന്നത്.

സി.വി. ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. ചൊവ്വാഴ്ച വിജയ്‌യെ നേരിട്ടു കാണാനാണ് ഷണ്മുഖം പക്ഷത്തിന്‍റെ നീക്കം. ഇതോടെ വിജയ്ക്ക് ലഭിക്കുന്നത് 150 എംഎൽഎമാരുടെ പിന്തുണയാവും.

എടപ്പാടി പളനിസ്വാമി വിഭാഗത്തിനെതിരേ ഷണ്മുഖം വിഭാഗം ഗുരുതര ആരോപണങ്ങളുന്നയിച്ചു. പളനിസ്വാമി ഡിഎംകെയുമായി സഖ്യം ചേർന്ന് ഭരണം പിടിക്കാൻ നോക്കിയെന്നാണ് ആരോപണം. ഡിഎംകെയെ നശിപ്പിക്കാൻ ശ്രമിച്ച പാർട്ടി അവരുമായി സഖ്യം ചേരാൻ ശ്രമം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും എസ്.പി. വേലുസ്വാമി, സി. ഷണ്മുഖം എന്നിവരടങ്ങിയ വിഭാഗം വ്യക്തമാക്കി. പിന്നാലെയാണ് ഈ വിഭാഗം ഭരണ കക്ഷിയായ വിജയ്‌യുടെ ടിവികെയെ പിണുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും