വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് സൈനികർക്ക് വീരമൃത്യു

 
India

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് സൈനികർക്ക് വീരമൃത്യു

അപകടകാരണം വ്യക്തമല്ല.

നീതു ചന്ദ്രൻ

ഗ്വാഹട്ടി: അസമിൽ വ്യോമസേനാ വിമാനം ഇടിച്ചു തകർന്നു. അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശുഭം കുമാർ, സെർജിയന്‍റ് ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖേമരം കുമവാത്, അഗ്നിവീർവായു ഡാനിഷ് അലാം എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ ജോർഹട്ടിലെ എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എഎൻ -32 വിമാനമാണ് ഇടിച്ചിറങ്ങിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വിമാനത്തിലെ കോ പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു. ഇയാൾ ചികിത്സയിലാണ്.

അപകടകാരണം വ്യക്തമല്ല. അസമിൽ രണ്ട് മാസം മുൻപ് യുദ്ധവിമാനം തകർന്നു വീണിരുന്നു. രണ്ട് പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും