ആകാശത്ത് ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

 
India

ആകാശത്ത് ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഓണസദ്യയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

UAE Correspondent

ദുബായ് / കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി വിമാനത്തിൽ ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് ഈ പ്രത്യേക സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ 500 രൂപ നൽകി സദ്യ ബുക്ക് ചെയ്യാം.

കസവുകരയുടെ ഡിസൈനിലുള്ള പ്രത്യേക പാക്കറ്റിലാണ് വാഴയില ഉൾപ്പെടെയുള്ള സദ്യ യാത്രക്കാർക്ക് നൽകുന്നത്. ചോറ്, നെയ്യ്, പരിപ്പ്, തോരൻ, എരിശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തയ്ക്ക ഉപ്പേരി, ശർക്കരവരട്ടി, പാലട പായസം തുടങ്ങി വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഓണസദ്യയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിങ്, ഇ-കൊമേഴ്സ്, ലോയൽറ്റി വിഭാഗം തലവൻ സുനിൽ സുരേഷ് പങ്കെടുത്തു. കേരളത്തിന്‍റെ തനത് ആഘോഷമായ ഓണത്തിന്‍റെ രുചിയും സംസ്കാരവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരിലേക്ക് എത്തിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവാസി മലയാളി സമൂഹത്തിനായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഈ മികച്ച നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന് കേരളം കേവലം ഒരു സർവീസ് കേന്ദ്രം മാത്രമല്ലെന്നും ജനങ്ങളുമായും സംസ്കാരവുമായും അടുത്ത ബന്ധം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഓണസദ്യ ഒരുക്കിയതെന്നും സുനിൽ സുരേഷ് കൂട്ടിച്ചേർത്തു.

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു