പൈലറ്റിന്‍റെ കൈയിൽ കഞ്ചാവ്, എയർ ഇന്ത്യ പൈലറ്റിനെ യുഎസിൽ നിന്ന് തിരിച്ചയച്ചു

 
India

പൈലറ്റിന്‍റെ കൈയിൽ കഞ്ചാവ്, എയർ ഇന്ത്യ പൈലറ്റിനെ യുഎസിൽ നിന്ന് തിരിച്ചയച്ചു

സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചു

Manju Soman

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിന്‍റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചു. തുടർന്ന് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 14ന് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു ഈ പൈലറ്റ്. സാൻഫ്രാസിസ്കോയിൽ എത്തിയ ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

‘‘നിയമങ്ങൾ ലംഘിക്കുന്ന നടപടികളോട് എയർ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും’’ - എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസ് വർധിപ്പിക്കും

പെൻഷൻ വിതരണത്തിൽ വീഴ്ച: ജീവനക്കാരനെ മാറ്റി

ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തുടരാൻ തീവ്രശ്രമം നടത്തി ട്രംപ്

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, കോൺഗ്രസ് എംഎൽഎയുടെ കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്