വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചു

 
India

വിമാന കമ്പനികൾക്ക് ആശ്വാസം; വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചു

മൂന്ന് മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്

Jisha P.O.

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് ചാർജുകളിൽ 25 ശതമാനം കുറവ് വരുത്തി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി. ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം.

ലാൻഡിങ് പാർക്കിങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ ഇളവ് എയർലൈൻ കമ്പനികളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർലൈൻ കമ്പനികൾക്ക് പ്രധാനമായും ചെലവ് വരുന്നത് ലാൻഡിങ്, പാർക്കിങ് ഫീസുകൾക്കാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാവിമാനത്താവളങ്ങളിലും ഈ ഇളവ് ബാധമാകും.

ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം; ഷി ജിൻപിങ്ങിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ ചൈനയുടെ സസ്പെൻസ് തുടരുന്നു

വന്ദേ മാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ

ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറി തിളക്കം; ദുലീപ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഈസ്റ്റ് സോൺ