അക്വാൻ ചുഴലിക്കാറ്റ്; ഒഡീശയിൽ 50,000 ത്തോളം പേരെ ഒഴിപ്പിച്ചു, 6 ജില്ലയിലെ സ്കൂളുകൾ അടച്ചു
ഭുവനേശ്വർ: അക്വാൻ ചുഴലിക്കാറ്റ് തീരം തൊടൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഒഡീശയിൽ 50000 ത്തോളം പേരെ ഒഴിപ്പിച്ചു. മാത്രമല്ല 6 ജില്ലയിലെ സ്കൂളുകൾ ശനിയാഴ്ച വരെ അടച്ചിടാനും ഉത്തരവായി.
ആന്ധ്രാപ്രദേശിലെ നർസാപുരത്തിനും ഒഡീശയിലെ പുരിക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്റിർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ, കന്ധമാൽ എന്നീ ജില്ലകളിലെ സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളും അങ്കണവാടികളുമാണ് അടച്ചിടുന്നത്. കുട്ടികളെ സുരക്ഷിതരാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ആവശ്യമെങ്കിൽ അവധി കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടും.