കുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ ഉറപ്പാക്കണം, സ്കൂളുകളിൽ വെൻഡിങ് മെഷീനുകൾ നിർബന്ധമാക്കി തമിഴ്നാട്

 

AI Image

India

കുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ ഉറപ്പാക്കണം, സ്കൂളുകളിൽ വെൻഡിങ് മെഷീനുകൾ നിർബന്ധമാക്കി തമിഴ്നാട്

സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

Manju Soman

ചെന്നൈ: സംസ്ഥാനത്തെ സ്കൂളുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കുന്നതിനായി വെൻഡിങ് മെഷീൻ നിർബന്ധമാക്കി തമിഴ്നാട്. ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാ‌ർഥികൾ സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുക, ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് ലക്ഷ്യം.

പെൺകുട്ടികൾക്ക് അടിസ്ഥാന ശുചിത്വസൗകര്യങ്ങളുടെ അഭാവംമൂലം ക്ലാസുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായി സുപ്രീംകോടതി ഉത്തരവു കൂടി മാനിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. പെൺകുട്ടികളുടെ ബാത്ത്റൂമിലാണ് വെന്‍റിങ് മെഷീൻ സ്ഥാപിക്കുന്നത്. കുട്ടികൾക്ക് പാഡുകൾ ലഭ്യമാകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

മെഷീനുകൾ സ്ഥാപിക്കാൻ കഴിയാത്തിടത്ത് മറ്റ് വഴികളിലൂടെ ആർത്തവ ശുചിത്വം ഉറപ്പാക്കാൻ സ്കൂളുകൾക്ക് സാധിക്കണം. ശൗചാലയങ്ങളിൽ ആവശ്യത്തിനുള്ള വെള്ളം സോപ്പ്, കൈകഴുകാനുള്ള സജ്ജീകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം. കൂടാതെ മാലിന്യം കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.