India

ക​ർ​ത്ത​വ്യ​പ​ഥി​ൽ ഇ​നി സ്ത്രീ ​ശ​ക്തി​യു​ടെ പ​രേ​ഡ്

2024 റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ വ​നി​ത​ക​ൾ മാ​ത്രം മ​തി​യെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് പൂ​ർ​ണ​മാ​യി "സ്ത്രീ​ക​ൾ​ക്ക് സ​മ്മാ​നി​ക്കാ​ൻ' കേ​ന്ദ്ര സ​ർ​ക്കാ​ർ. 2024ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മാ​ര്‍ച്ചി​ങ് സം​ഘ​ങ്ങ​ളും ബാ​ന്‍ഡു​ക​ളും മു​ത​ല്‍ ടാ​ബ്ലോ വ​രെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും വ​നി​ത​ക​ൾ മാ​ത്രം മ​തി​യെ​ന്നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സാ​യു​ധ​സേ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ക​ർ​ത്ത​വ്യ​പ​ഥി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്ര​പ​തി​യും വ​നി​ത​യെ​ന്ന സ​വി​ശേ​ഷ​ത​യും പ​രേ​ഡി​നു​ണ്ടാ​കും.

സൈ​ന്യ​ത്തി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ലും സ്ത്രീ ​ശാ​ക്തി​ക​ര​ണം പ്രാ​തി​നി​ധ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​നം.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ച്ചി​രു​ന്നു സ​ർ​ക്കാ​ർ. 2015ല്‍ ​ആ​ദ്യ​മാ​യി മൂ​ന്ന് സൈ​നി​ക സ​ര്‍വീ​സു​ക​ളി​ല്‍ നി​ന്ന് വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള സം​ഘം പ​രേ​ഡി​ൽ അ​ണി​നി​ര​ന്നി​രു​ന്നു. 2019ല്‍ ​ക​ര​സേ​ന​യു​ടെ ഡെ​യ​ര്‍ഡെ​വി​ള്‍സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ ബൈ​ക്ക് പ്ര​ക​ട​നം അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ വ​നി​താ ഓ​ഫി​സ​റാ​യി ക്യാ​പ്റ്റ​ന്‍ ശി​ഖ സു​ര​ഭി ച​രി​ത്രം കു​റി​ച്ചു.

2021ൽ ​ഫ്ലൈ​റ്റ് ലെ​ഫ്റ്റ​ന​ന്‍റ് ഭാ​വ​നാ കാ​ന്ത് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി.

ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ പ്ര​ധാ​ന ആ​ശ​യ​ങ്ങ​ളി​ലൊ​ന്ന് നാ​രീ​ശ​ക്തി എ​ന്ന​താ​യി​രു​ന്നു. വ്യോ​മ​സേ​ന​യു​ടെ ഒ​രു ക​ണ്ടി​ജെ​ന്‍റി​നെ ന​യി​ച്ച​ത് വ​നി​താ ഓ​ഫി​സ​റാ​ണ്. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര, ത്രി​പു​ര സം​സ്ഥാ​ന​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളും നാ​രീ​ശ​ക്തി പ്ര​മേ​യ​മാ​ക്കു​ന്ന​താ​യി​രു​ന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി