അമിത് ഷാ

 

file photo

India

14 ദിവസമായിട്ടും പാർലമെന്‍റിലെത്താതെ അമിത് ഷാ; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

നീറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം നടത്തിയ വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ‍്യപ്പെട്ടിരുന്നു

Aswin AM

ന‍്യൂഡൽഹി: 14 ദിവസം പിന്നിട്ടിട്ടും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിലെത്താത്തതിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. നീറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം നടത്തിയ വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ‍്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് അമിത് ഷാ പാർലമെന്‍റിൽ നിന്നും വിട്ടു നിന്നതെന്നാണ് സൂചന. പ്രതിപക്ഷത്തിന്‍റെ ആവശ‍്യം അമിത് ഷായെ അറിയിക്കണമെന്ന് പാർലമെന്‍ററി കാര‍്യമന്ത്രി കിരൺ റിജിജുവിനോട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ധരിപ്പിച്ചെങ്കിലും അമിത് ഷാ വേണമെങ്കിൽ സഭയിൽ വരട്ടെയെന്ന നിലപാടിലാണ് അദ്ദേഹം. അമിത് ഷാ സഭയിലെത്തണമെന്ന് ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭ‍യിൽ പ്രതിഷേധിച്ചിരുന്നു.

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി