അമിത് ഷാ

 

file photo

India

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

അഞ്ച് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നക്സലിസം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അവസാനിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു

Aswin AM

മുംബൈ: 2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

ഞങ്ങൾ പല സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി. 2029ന് മുൻപായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അമിത് ഷാ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നക്സലിസം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അവസാനിപ്പിച്ചെന്നും രാജ‍്യത്തെ വടക്കുകിഴക്കൻ മേഖലയിൽ 14ലേറെ സമാധാന കരാറുകളിൽ ഒപ്പുവച്ചതായും 9,000ത്തിലധികം ആളുകൾ കീഴടങ്ങിയെന്നും ഇന്ന് നമ്മൾ വടക്കുകിഴക്കൻ മേഖലയെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എടുത്തു പറയുന്നതിനിടെ മുസ്‌ലിം സ്ത്രീകൾക്ക് തുല‍്യാവകാശം ഉറപ്പാക്കികൊണ്ട് മുത്തലാഖ് നിർത്തലാക്കിയ കാര‍്യവും അമിത് ഷാ പറഞ്ഞു.

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു