രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

 
India

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

പ്രവർത്തന ചെലവാണ് വില കൂടാൻ കാരണമായതെന്ന് അമുലിന്‍റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ. ലിറ്ററിന് 2 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. മേയ് 14 മുതൽ പുതുക്കിയ നിരക്ക് പ്രാബല‍്യത്തിൽ വരും. പ്രവർത്തന ചെലവാണ് വില കൂടാൻ കാരണമായതെന്ന് അമുലിന്‍റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.

2025 മേയ് മാസത്തിലാണ് അവസാനമായി അമുൽ പാൽ വില കൂട്ടിയത്. കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനാണ് വില വർധനവെന്ന് ഫെഡറേഷൻ അറിയിച്ചു.

അമുലിന്‍റെ അമുൽ ടാസയ്ക്ക് ഒരു ലിറ്ററിന് 57 രൂപയും അമുൽ ഗോൾഡിന് (500 മില്ലി) 35 രൂപയുമാണ് പുതുക്കിയ വില. എരുമ പാൽ അര ലിറ്റർ 38 രൂപയും അമുൽ ടീ സ്പെഷ‍്യലിന് ഒരു ലിറ്ററിന് 66 രൂപയാകും പുതുക്കിയ നിരക്ക്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ