പാല്‍ ഉത്പന്നങ്ങളുടെ വിലകൂട്ടി അമുല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയും വര്‍ധിപ്പിച്ചു
അഹമ്മദാബാദ്: പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമുല്‍. ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അമുലിന്‍റെ നടപടി. ഒരു ലിറ്റര്‍ നെയ്ക്ക് 50 രൂപയും 500 ഗ്രാം ബട്ടറിന് പാക്കിന് 15 രൂപയും വെണ്ണയ്ക്ക് 30 രൂപയുമാണ് വര്‍ധിപ്പിച്ചത്.
'36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയില്‍, ഉല്‍പ്പാദനച്ചെലവിലുണ്ടായ വർധനവ് കാരണം വെണ്ണയുടെയും നെയ്യുടെയും വില വര്‍ധിപ്പിക്കാന്‍ അമുല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്" കമ്പനി വ്യക്തമാക്കി.
310 രൂപയായിരുന്ന 500 ഗ്രാം വെണ്ണയുടെ വില 325 രൂപയായി. അമുല്‍ നെയ് ലിറ്റര്‍ പാക്കിന് 630 രൂപയ്ക്ക് പകരം 680 രൂപയായി. പശുവിന്‍ നെയ് ലിറ്ററിന് 695 രൂപയില്‍ നിന്ന് 735 രൂപയായും വര്‍ധിച്ചു. പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.