തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

 
India

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

സംസ്ഥാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ ആണ് ഇക്കാര്യം അറിയിച്ചത്

Sarath Nath MS

ഹൈദരാബാദ്: ഓട്ടോ ഡ്രൈവർമാരെ സഹായിക്കുന്നതിനായി ഊബർ, ഒല മാതൃകയിൽ പ്രത്യേക റൈഡ്-ഹെയിലിങ് ആപ്പ് വികസിപ്പിക്കുമെന്ന് തെലങ്കാന സർക്കാർ. സംസ്ഥാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.

സംസ്ഥാന ഐടി വകുപ്പ് നിർദിഷ്ട ആപ്പ് വികസിപ്പിക്കുമെന്ന് പ്രഭാകർ ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.

ഓട്ടോ നിരക്ക് വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2012ന് ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്. യാത്രക്കാരെ കൊണ്ടുപോകുന്നതിന് മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്ക് ടാക്സികൾക്ക് മാത്രമായി അനുമതി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈദരാബാദിൽ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനായി ഡ്രൈവർമാർക്ക് 1.50 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഓട്ടോ ഡ്രൈവർമാർക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം നടപ്പാക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും മറ്റ് മന്ത്രിമാരുമായും ചർച്ച നടത്തിയ ശേഷം അനുകൂല തീരുമാനമെടുക്കുമെന്നും പ്രഭാകർ വ്യക്തമാക്കി.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ