നാസയിലെ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ

 
India

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനിൽ മേനോന്‍റെയും സംഘത്തിന്‍റെയും യാത്ര

MV Desk

ന്യൂയോർക്ക്: ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ 'മലയാളി' എന്ന നേട്ടം കുറിച്ച് നാസയുടെ യാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്മൊകോസിന്‍റെ സോയുസ് എംഎസ് 29 എന്ന റോക്കറ്റിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇനിയുള്ള എട്ടു മാസം ബഹിരാകാശ നിലയത്തിലാണ് നാൽപ്പത്തൊമ്പതുകാരൻ അനിൽ മേനോൻ കഴിയുക.

എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പെയ്സ് ഫോഴ്‌സ് കേണലുമാണ് അനിൽ മേനോൻ. പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമായിരുന്നു മേനോന്‍റെ യാത്ര. സുനിത വില്യംസ്, രാജ ചാരി, ശുഭാംശു ശുക്ല എന്നിവർക്കുശേഷം ബഹിരാകാശ നിലയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ മേനോൻ. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനിൽ മേനോന്‍റെയും സംഘത്തിന്‍റെയും യാത്ര. നിലയത്തിൽ നാസയുടെ ജെസീക്ക മെയർ, ജാക്ക് ഹഥാവെ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സോഫി അഡിനോട്ട്, റോസ്മൊകോസിന്‍റെ സെർജി കുഡ് സ്വർഷ്കോവ്, സെർജി മിഖായേവ്, ആന്ദ്ര ഫെഡയേവ് എന്നിവർക്കൊപ്പം ഇവർ ചേർന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശി ശങ്കര മേനോന്‍റെയും യുക്രെയ്‌ൻ സ്വദേശി ലിസ സമോലങ്കയുടെയും മകനാണ് അനിൽ മേനോൻ. പഠനത്തിനു വേണ്ടി യുഎസിലെത്തിയ ശങ്കര മേനോൻ, ലിസയെ വിവാഹം ചെയ്ത് മിനിയാ പൊളീസിൽ താമസമാക്കുകയായിരുന്നു. ഭാര്യ അന്ന വിൽഹമും ബഹിരാകാശ യാത്രികയാണ്. ഇവർ 2024ൽ പൊളാരിസ് ഡോൺ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്തു.

റൂട്ടും ഡോസണും പൊരുതി; ബുംറയും ഗുര്‍നൂര്‍ ബ്രാറും തകര്‍ത്തു: ഇന്ത്യയ്ക്ക് 259 റണ്‍സ് വിജയലക്ഷ്യം

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍

പാക് അധീന കശ്മീരില്‍ വീണ്ടും രക്തച്ചൊരിച്ചില്‍; സൈനിക വെടിവെപ്പില്‍ 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ബദരീനാഥ് ക്ഷേത്രകൊള്ള; അന്വേഷണ സമിതി ക്ഷേത്രത്തിലെത്തി