കഴുത്തിൽ അമ്മയുടെ ചിത്രവുമായി ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

 
India

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ശനിയാഴ്ച ഡെറാഢൂണിലെ ഇഡി ഓഫീസിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ റാവത്ത് ഹാജരായത്

Sarath Nath MS

ഡെറാഢൂൺ: 2016ലെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ശനിയാഴ്ച ഡെറാഢൂണിലെ ഇഡി ഓഫീസിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ റാവത്ത് ഹാജരായത്. 2014 ഫെബ്രുവരി ഒന്ന് മുതൽ 2017 മാർച്ച് 18 വരെയാണ് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരുന്നത്.

കഴുത്തിൽ തന്‍റെ അമ്മയുടെ ചിത്രം തൂക്കിയാണ് റാവത്ത് ചോദ്യം ചെയ്യലിന് വേണ്ടി എത്തിയത്. രണ്ട് ദിവസം മുൻപാണ് ഇഡിയുടെ നോട്ടീസ് ലഭിച്ചതെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെന്നും റാവത്ത് അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മിഷൻ നടത്തിയ 2016ലെ വില്ലേജ് പഞ്ചായത്ത് ഡെവലപ്‌മെന്‍റ് ഓഫീസർ നിയമന പരീക്ഷയിലെ ക്രമക്കേടുകളാണ് കേസിന് ആധാരം.

കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 10ന് ഡെറാഢൂണിലെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. റാവത്തിന്‍റെ നിലവിലെ പേഴ്‌സണൽ അസിസ്റ്റന്‍റും മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്ന ചന്ദൻ സിങ് ജീനയുടെ വസതിയിലും പരിശോധന നടന്നു.

തന്നോട് നിരവധി രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി റാവത്ത് പറഞ്ഞിരുന്നു. മുൻകാല ആദായനികുതി റിട്ടേണുകളും തന്‍റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങളും ഇഡി ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

കുടുംബവുമായി ബന്ധപ്പെട്ട രേഖകളും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ‘കുടുംബം’ എന്ന നിർവചനത്തിൽ ആരൊക്കെയാണ് ഉൾപ്പെടുന്നതെന്ന് വ്യക്തമല്ലെന്നും റാവത്ത് പറഞ്ഞു. തനിക്ക് വലിയ കുടുംബമാണെന്നും പെൺമക്കൾ വിവാഹിതരായതിനാൽ ഓരോ കുടുംബാംഗത്തിന്‍റെയും പഴയ രേഖകൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സണൽ അസിസ്റ്റന്‍റിന്‍റെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ഇഡി പിടിച്ചെടുത്തതിന് പിന്നാലെ സെപ്റ്റംബർ 12ന് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും ഒഴിയാനുള്ള തീരുമാനം റാവത്ത് പ്രഖ്യാപിച്ചിരുന്നു.

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഡൽഹിയിൽ നടുറോഡിൽ റേസിങ് നടത്തിയ കാറുകൾ അപകടത്തിൽപ്പെട്ടു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും