ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൈന്യം ; 75000 രൂപ വരെ സ്റ്റൈപൻഡ്

 
India

ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൈന്യം; 75000 രൂപ വരെ സ്റ്റൈപൻഡ്

ഓഗസ്റ്റ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്‍റെ ഇന്‍റേൺഷിപ്പിനായി അപേക്ഷ ക്ഷമിച്ചു. ഇന്ത്യർ ആർമി ഇന്‍റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം എഡിഷനിലേക്കാണ് യുവാക്കളെ വിദ്യാർഥികളെ ക്ഷണിച്ചിരിക്കുന്നത്. ദേശീയ ഇന്‍റേൺഷിപ്പ് പോർട്ടൽ വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 75 ദിവസം നീണ്ടു നിൽക്കുന്ന ഇന്‍റേൺഷിപ്പിൽ 60 ദിവസവും പ്രായോഗിക പരിശീലനവും ഓഫിസ് ജോലികളുമായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഇന്‍റേൺഷിപ്പ് പരിപാടി പൂർത്തിയാക്കിയാൽ മാത്രമേ സ്റ്റൈപൻഡ് നൽകുകയുള്ളൂ. ന്യൂഡൽഹിയിലാണ് ഇന്‍റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തണം.

Get updates on WhatsApp

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻ മെഷീൻ ലേണിങ് , സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് തുടങ്ങി നിരവധി വിഭാഗങ്ങളിലേക്കാണ് ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

വിദ്യാർഥികൾക്ക് ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം. എന്നാൽ ഒരു വിഭാഗത്തിൽ മാത്രമേ ഇന്‍റേൺഷിപ്പ് ചെയ്യാൻ സാധിക്കൂ. ഇന്‍റേൺഷിപ്പ് വഴി സൈന്യത്തിൽ ജോലി സാധ്യത ഉറപ്പു നൽകുന്നില്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

"നിങ്ങൾ ആരാണ്? പൊലീസിന് എവിടെയും കയറാം": റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ സുരേഷ് ഗോപി

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി