മീററ്റിൽ സൈനികനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മ‍ർദിച്ചു; 6 പേർ അറസ്റ്റിൽ | Video

 
India

മീററ്റിൽ സൈനികനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മ‍ർദിച്ചു; 6 പേർ അറസ്റ്റിൽ | Video

അവധിക്കു ശേഷം തിരിച്ച് ഡ്യൂട്ടിക്കായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്നു സൈനികന്‍

Ardra Gopakumar

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ സൈനികനെ ആക്രമിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. രജ്പുത് റജിമെന്‍റിലെ സൈനികനായ കപിൽ കവാദിനെയാണ് ടോൾ ബൂത്ത് ജീവനക്കാർ തൂണിൽ കെട്ടിയിട്ട് തല്ലിയത്. അവധിക്കു ശേഷം തിരിച്ച് ഡ്യൂട്ടിക്കായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്നു കപിൽ ബന്ധുവും. ഡൽഹി വിമാനത്താവളത്തിലേക്ക് പോകും വഴി, ഭുനി ടോൾ ബൂത്തിലെ ഗതാഗത കുരുക്കിൽ പെട്ടതോടെ സമയത്ത് വിമാനത്താവളത്തിൽ എത്താന്‍ ആവാതായതോടെ, കപിൽ ടോൾ ബൂത്ത് ജീവനക്കാരുമായി സംസാരിച്ച് വാക്കേറ്റത്തിലെത്തുകയും പിന്നീട് കൈയാങ്കളിയുമായി.

തുടർന്ന് 6 ജീവനക്കാർ ചേർന്ന് കപിലിനെ ടോൾ ബൂത്തിനു സമീപത്തെ തൂണുകളിലൊന്നിലേക്ക് പിടിച്ചുകെട്ടി. സൈനികനെ ക്രൂരമായി വടി ഉപയോഗിച്ചും കൈകൾ കൊണ്ടും മർദ്ദിക്കുന്നതിന്‍റേയും അസഭ്യം പറയുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡി‍യോയിൽ കാണാം. സംഭവത്തിൽ സരൂർപൂർ പൊലീസ് കേസെടുത്തതിനു പിന്നാലെയുള്ള അന്വേണത്തിലാണ് 6 പേർ അറസ്റ്റിലാവുന്നത്. അതേസമയം, സൈനികനെ മർദിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ഒരു കൂട്ടം ആളുകൾ ടോൾ ബൂത്തും ബാരിയറുകളും തല്ലി തകർത്തു.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!