ഓണറേറിയം 15,000 രൂപയാക്കണമെന്ന് ആശ വർക്കർമാർ; കർണാടകയിൽ അനിശ്ചിതകാല സമരം

 
India

ഓണറേറിയം 15,000 രൂപയാക്കണമെന്ന് ആശ വർക്കർമാർ; കർണാടകയിൽ അനിശ്ചിതകാല സമരം

വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചിരുന്നു.

നീതു ചന്ദ്രൻ

ബംഗളൂരു: കർണാടകയിൽ ആശ വർക്കർമാരുടെ അനിശ്ചിത കാല സമരം ആറാം ദിവസവും തുടരുന്നു. പ്രതിമാസ ഓണറേറിയം 150000 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അധികാരത്തിലേറിയപ്പോൾ സർക്കാർ വാഗ്ദാനങ്ങൾ മറന്നു പോയെന്നാണ് ആശ വർക്കർമാർ ആരോപിക്കുന്നത്.

വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചിരുന്നു. എന്നാൽ ഒന്നര വ‌ർഷമായി തങ്ങൾ‌ കാത്തിരിക്കുകയാണെന്നാണ് സമരക്കാർ പറയുന്നത്.

തങ്ങൾ ആവശ്യത്തിലേറെ സമയം നൽകി കഴിഞ്ഞുവെന്നും ഇനി സർക്കാർ വാഗ്ദാനം പാലിക്കട്ടെ എന്നുമാണ് ആശ വർക്കർമാർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 31 ജില്ലയിൽ നിന്നുള്ള ആശ വർക്കർമാരുടെ പ്രതിനിധികളും സമരത്തിൽ സജീവമാണ്.