ഗുണാലൻ കമാലിനി, വിജയ്

 
India

ഏഷ‍്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം; കൗമാര താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ

ഗുണാലൻ കമാലിനിക്ക് 75 ലക്ഷം രൂപയാണ് സർക്കാർ പാരിതോഷികം പ്രഖ‍്യാപിച്ചത്

Aswin AM

ചെന്നൈ: ഏഷ‍്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ‌ സ്വർണ മെഡൽ‌ നേട്ടം സ്വന്തമാക്കിയ ഇന്ത‍്യൻ വനിതാ ടീമിന്‍റെ ഭാഗമായ തമിഴ്നാട് താരത്തിന് പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ. 18കാരിയായ ഗുണാലൻ കമാലിനിക്ക് 75 ലക്ഷം രൂപയാണ് സർക്കാർ പാരിതോഷികം പ്രഖ‍്യാപിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് മുഖ‍്യമന്ത്രിയും നടനുമായ വിജയ് ഇക്കാര‍്യം അറിയിച്ചത്.

കമാലിനിയെപ്പോലുള്ള താരങ്ങൾക്കൊപ്പം തമിഴ്നാട് സർക്കാരുണ്ടാകുമെന്നും കമാലിനിയുടെ നേട്ടം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊറോഗി സ്‌പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 147 റൺസിന് വിജയം നേടിയാണ് ഇന്ത‍്യ സ്വർണ മെഡൽ നിലനിർത്തിയത്.

തുടർച്ചയായി രണ്ടാം തവണയായിരുന്നു ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത‍്യ മെഡൽ നേടിയത്. ഫൈനൽ മത്സരത്തിൽ കമാലിനിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ജപ്പാനെതിരേയും ബംഗ്ലാദേശിനെതിരേയുള്ള സെമി ഫൈനലിലും താരം കളിച്ചിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് 10 അംഗ സമിതിയെ നിയോഗിച്ച് ഐഐടി ബോംബെ

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ