മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം

 
India

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം

അജ്ഞാതരായ ഗുണ്ടാ സംഘങ്ങൾ ഇഷ്ടികളും കല്ലും ഉപയോഗിച്ച് കാറിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു

Sarath Nath MS

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാറിന് നേർക്ക് ആക്രമണം. മമതാ ബാനർജിക്ക് പരുക്കില്ലെന്നാണ് വിവരം. ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ വച്ച് ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.

അജ്ഞാതരായ ഗുണ്ടാ സംഘങ്ങൾ ഇഷ്ടികളും കല്ലും ഉപയോഗിച്ച് കാറിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നതായി മമത ആരോപിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച് ബംഗാൾ ബിജെപി രംഗത്തെത്തി. ലോക്സഭ എംപി കല്യാൺ ബാനർജി, രാജ്യസഭ എംപി ദോലെ സെൻ എന്നിവരും സംഭവസമയം മമതാ ബാനർജിക്കൊപ്പം ഉണ്ടായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ഭർത്താവ് ബിർജു കേവോട്ടിന്‍റെ കുടുംബത്തെ സന്ദർശിക്കാനാണ് മമത ഞായറാഴ്ച രാവിലെ നോർത്ത് 24 പർഗനാസിൽ എത്തിയത്. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

ഇന്ത്യ, ചൈന സ്ഥാനപതിമാരുമായി നേപ്പാൾ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും, രണ്ടും കൂടി ഒരുമിച്ച് വേണ്ട; വിമർശനവുമായി ആകാശ് തില്ലങ്കേരി

ലങ്കൻ സ്പിന്നർമാരെ മെരുക്കാൻ സർഫറാസ് ഖാൻ എത്തുന്നു; യുവതാരവും പരിഗണനയിൽ