ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് വധിച്ചു
ശ്രീനഗർ: പഞ്ചാബിലെ ബമ്യാൽ സെക്റ്ററിലുള്ള പഹാരിപുർ അതിർത്തിക്ക് സമീപമുള്ള ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് വധിച്ചു.
പുലർച്ചെ 2:25 ഓടെയാണ് ഇയാളെ കണ്ടതെന്നും മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതിനെത്തുടർന്നാണ് വെടിയുതിർത്തതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. 5 തവണ ബിഎസ്എഫ് വെടിയുതിർത്തതിനെത്തുടർന്നാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ പേരും ലക്ഷ്യവും സംബന്ധിച്ച് വ്യക്തതയില്ല.