ഐഎസ്‌ഐ ബന്ധമുള്ള 4 ഭീകരര്‍ പിടിയില്‍

 
India

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു ശ്രമം; ഐഎസ്‌ഐ ബന്ധമുള്ള 4 പേര്‍ പിടിയില്‍

Sarath Nath MS

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിനു പദ്ധതിയിട്ട നാലു പേരെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

പഞ്ചാബ് സ്വദേശികളായ ശുഭ്ദീപ് സിങ് (23), ഗുര്‍ജന്ത് സിങ് (22), സജന്‍ സിങ് (28), ഗഗന്‍പ്രീത് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു വിദേശ നിര്‍മിത പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, അഞ്ചു മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ അറസ്റ്റുചെയ്തത്.

സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡ്രോണുകള്‍ വഴി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് ഡിസിപി പ്രവീണ്‍ കുമാര്‍ ത്രിപാഠി പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹിയിലും പഞ്ചാബിലുമായി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരെ പഞ്ചാബില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു