അയോധ്യ രാമക്ഷേത്രം

 
India

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്താണ് ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Sarath Nath MS

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്താണ് ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. രാമക്ഷേത്ര ട്രസ്റ്റിനു സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 13നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്‌ഐടി രൂപവത്കരിച്ചത്.

1400 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുമെന്നാണ് സൂചന.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ