ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

 

സുപ്രീം കോടതി - file image

India

ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

ഹിന്ദു മക്കൾ കച്ചി സെക്രട്ടറി കെ. സൂര്യ പ്രശാന്തിന്‍റെ ഹർജിയിലായിരുന്നു ഉത്തരവ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സംസ്ഥാനത്ത് ഗോവധം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ. മേയ് 28ന് ബക്രീദിന് മുന്നോടിയായാണ് ഹൈക്കോടതി ഉത്തരവു പുറത്തു വന്നത്.സംസ്ഥാനത്ത് ബക്ര‌ീദിനോ മറ്റു ദിവസങ്ങളിലോ ഗോക്കളോ പശുക്കിടാങ്ങളോ കശാപ്പു ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറി ഡിജിപി എന്നിവരോട് നിർദേശിച്ചിരുന്നത്.

ഹിന്ദു മക്കൾ കച്ചി സെക്രട്ടറി കെ. സൂര്യ പ്രശാന്തിന്‍റെ ഹർജിയിലായിരുന്നു ഉത്തരവ്. പാലുത്പാദനത്തിനും തദ്ദേശ സാമ്പത്തിക മേഖലയുടെ വികസനവും മുൻ നിർത്തിക്കൊണ്ട് 1976ൽ പുറപ്പെടുവി‌ച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി.

അതേ സമയം ഈ ഉത്തരവ് 1958ലെ തമിഴ്നാട് മൃഗസംരക്ഷണ ആക്റ്റിന് വിരുദ്ധമാണെന്ന് തമിഴ്നാട് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1958ലെ ആക്റ്റ് പ്രകാരം പണിയെടുപ്പിക്കാനോ, പ്രത്യുൽപ്പാദനത്തിനോ ഉപയോഗിക്കാൻ ആകാത്ത പത്ത് വയസിന് മീതെയുളഅള പശുക്കളെ കശാപ്പ് ചെയ്യാമെന്നാണുള്ളത്.

മുല്ലപ്പെരിയാർ വിഷയം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി മെട്രൊ ഇനി 'കേരളം മെട്രൊ'; സർക്കാരിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

ആക്രമിച്ചാൽ തിരിച്ചടിക്കും, അമെരിക്ക കീഴടങ്ങണം; മുന്നറിയിപ്പുമായി ഇറാൻ

'ഭാരത് മാതാ കീ ജയ്' വിളിച്ചതിനെ എതിർത്തു; കർണാടകത്തിൽ കോളെജ് പ്രിൻസിപ്പലിനെതിരേ കേസ്

'രോഹന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി'; കെഎസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ കുഞ്ഞൻ സ്കോറിലൊതുക്കി തൃശൂർ ടൈറ്റൻസ്