ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!
Representative image
ന്യൂഡൽഹി: ഒക്റ്റോബറില്‍ രാജ്യത്താകെ 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും വിക്കന്‍റ് ഹോളിഡേയ്സുമടക്കമുള്ള ദിവസങ്ങൾ കൂട്ടിയുള്ള കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.
കേരളത്തിലത് 9 ദിവസമാണ്. ഞായറാഴ്ച, രണ്ടാം ശനി, നാലാം ശനി, ഗാന്ധി ജയന്തി, മഹാനവമി, വിജയദശമി എന്നിവ ഉൾപ്പെടെയാണ് 9 അവധികൾ വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഒക്റ്റോബര്‍ മാസത്തിലെ ബാങ്ക് അവധി കണക്കാക്കുന്നത്.
കേരളത്തിലെ അവധി ദിവസങ്ങൾ
ഒക്റ്റോബര്‍ 2- വെള്ളിയാഴ്ച- ഗാന്ധിജയന്തി
ഒക്റ്റോബര്‍ 4- ഞായറാഴ്ച
ഒക്റ്റോബര്‍ 10 - രണ്ടാം ശനിയാഴ്ച
ഒക്റ്റോബര്‍ 11- ഞായറാഴ്ച
ഒക്റ്റോബര്‍ 18- ഞായറാഴ്ച
ഒക്റ്റോബര്‍ 20- ചൊവ്വാഴ്ച- മഹാനവമി
ഒക്റ്റോബര്‍ 21- ബുധനാഴ്ച- വിജയദശമി
ഒക്റ്റോബര്‍ 24- നാലാം ശനിയാഴ്ച
ഒക്റ്റോബര്‍ 25- ഞായറാഴ്ച