ഇടപാടുകാർ ശ്രദ്ധിച്ചോളൂ!! തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

 
India

ഇടപാടുകാർ ശ്രദ്ധിച്ചോളൂ!! തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

വിനായക ചതുര്‍ഥിയുടെ അവധിയുള്ള സംസ്ഥാനങ്ങളിലാണ് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുക. മറ്റ് സംസ്ഥാനങ്ങളിൽ 3 ദിവസമാവും അവധി

Namitha Mohanan

ന്യൂഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. വെള്ളിയാഴ്ചയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയും ഞായറും അവധിയായതിനാല്‍ തുടർച്ചായായ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

എന്നാൽ, ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസപ്പെടും. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്റ്റോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്നതാണ് പ്രധാന ആവശ്യം. ഒട്ടേറെ കക്ഷികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതേ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ ബാങ്കുകൾ ഒരുങ്ങുന്നത്.

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി