പ്രശാന്ത് കിഷോർ

 
India

ബിഹാറിലെ ബാങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു: ആദ്യമായി ജനവിധി തേടി പ്രശാന്ത് കിഷോർ

പ്രശാന്ത് കിഷോറിന്‍റെ സ്ഥാനാർഥിത്വം ബാങ്കിപൂർ മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാക്കി മാറ്റിയിട്ടുണ്ട്

Sarath Nath MS

പറ്റ്ന: ബിഹാറിലെ ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വ്യാഴാഴ്ച രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചത്.

വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഏകദേശം 3.80 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ആകെ 26 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാഷ്ട്രീയതന്ത്രജ്ഞനും ജനസുരാജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോറാണ് സ്ഥാനാർഥികളിൽ പ്രമുഖൻ. ഇത് ആദ്യമായാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രശാന്ത് കിഷോറിന്‍റെ സ്ഥാനാർഥിത്വം ബാങ്കിപൂർ മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാക്കി മാറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.

ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ നിതിൻ നബിൻ ഏപ്രിലിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം തുടർച്ചയായ അഞ്ച് തവണ നിതിൻ നബിൻ ബാങ്കിപൂരിൽ നിന്ന് വിജയിച്ചിരുന്നു. 2025ൽ ആർജെഡിയുടെ രേഖ ഗുപ്തയെ 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഇത്തവണ യുവജനവിഭാഗം നേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 1995ൽ മണ്ഡലം 'പറ്റ്ന വെസ്റ്റ്' എന്ന പേരിലായിരുന്ന കാലം മുതൽ ബിജെപിക്ക് ഈ സീറ്റ് നഷ്ടമായിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൊന്നു

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ