ബംഗലുരൂ സ്ഫോടനക്കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തിയാക്കണം: സുപ്രീംകോടതി

 
India

ബംഗലുരൂ സ്ഫോടനക്കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തിയാക്കണം: സുപ്രീംകോടതി

വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളി

Jisha P.O.

ന്യൂഡൽഹി: ബംഗലുരൂ സ്ഫോടനക്കേസിൽ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളി. ഇനി ഒരു കാരണവശാലും സമയം നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.

2008 ജൂലായ് 25ന് ബാംഗ്ലൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 9 സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി അടക്കമുള്ള നേതാക്കളാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 16 വർഷമാ‍യി ഈ കേസിന്‍റെ നിയമനടപടികൾ തുടർന്ന് വരികയാണ്. ബംഗലുരൂ പൊലീസും പീന്നിട് പ്രത്യേക അന്വേഷണസംഘവുമാണ് ഈ കേസ് അന്വേഷിച്ചത്. ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് വാദിക്കുന്നത്. കേസിൽ ആകെ 32 പ്രതികളാണ് ഉള്ളത്. ഇതിൽ ഒന്നാം പ്രതിയായ തടിയന്‍റവിട നസീർ നിലവിൽ ജയിലിലാണ്.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ഇനിയും വൈകിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ വിജയ്‌യുടെ ഉത്തരവ്

സംസ്ഥാനത്ത് ഇറച്ചിവില കുതിക്കുന്നു; കാരണങ്ങൾ ഇങ്ങനെ!!