കെ. സുരേന്ദ്രൻ, ജോർജ് കുര്യൻ

 
India

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

ഛത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതല പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് നൽകി

Sarath Nath MS

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ‍ഭരണപ്രദേശങ്ങളുടെയും ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി. ഇതോടൊപ്പം സഹചുമതലയുള്ളവരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതല പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് നൽകി. എം. നാഗരാജയ്ക്ക് ആണ് കേരളത്തിന്‍റെ ചുമതല. എം. വെങ്കടേശനാണ് സഹചുമതല. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ബുധനാഴ്ച സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ചത്.

കേരള ബിജെപി മുൻ അധ്യക്ഷനായ പാർട്ടി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതലയാണ്. നാഗാലാൻഡിന്‍റെ ചുമതല അനിൽ ആന്‍റണിക്കാണ്. കൂടാതെ ഗോവയുടെ സഹചുമതലയുമുണ്ട്. മുൻ കേന്ദ്രമന്ത്രിയായ ജോർജ് കുര്യനാണ് ലക്ഷദ്വീപിന്‍റെ ചുമതല. വിനോദ് താവ്ഡെയെ ഉത്തർപ്രദേശിന്‍റെ ചുമതലക്കാരനായും വിനയ് സഹസ്രബുദ്ധെയെ ഡൽഹിയുടെ ചുമതലക്കാരനായും നിയമിച്ചു. പാർട്ടി വൈസ് പ്രസിഡന്‍റ് രാം മാധവിനാണ് തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല.

ആൻഡമാൻ നിക്കോബാർ (ജയ് പ്രകാശ്), അരുണാചൽ പ്രദേശ് (ദേവേഷ് കുമാർ), ആന്ധ്രപ്രദേശ് (അരവിന്ദ് ഭദൗരിയ), അസം (മംഗൾ പാണ്ഡെ), ബിഹാർ (ഹരീഷ് ദ്വിവേദി), ചണ്ഡിഗഢ് (മഹേന്ദ്ര പാണ്ഡെ), ദാദ്ര നഗർ ഹവേലി- ദാമൻ ദിയു (വർഷാബെൻ നരേന്ദ്രഭായ് ദോഷി), ഗോവ (ഭാരതി പ്രവീൺ പവാർ), ഗുജറാത്ത് (തരുൺ ചുഘ്), ഹിമാചൽ പ്രദേശ് (ശ്രീകാന്ത് ശർമ), ജമ്മു കശ്മീർ (സതീഷ് പൂനിയ), ഝാർഖണ്ഡ് (ഗജേന്ദ്ര പട്ടേൽ), കർണാടക (ഹരീഷ് ദ്വിവേദി), ലഡാക്ക്(രാജ്കുമാർ ഭാട്ടിയ), മധ്യപ്രദേശ് (ബാബുൽ കുമാർ ദേബ് ), മഹാരാഷ്ട്ര (ബൈജയന്ത് ജയ് പാണ്ഡ), മണിപ്പൂർ(രാജ്ദീപ്റോയ്), മേഘാലയ (കനദ് പുരകായസ്ഥ), മിസോറം (ഭഗവത് കരാഡ്), ഒഡിശ (ഡി. പുരന്ദേശ്വരി), പഞ്ചാബ് (സതീഷ് പൂനിയ), രാജസ്ഥാൻ (സഞ്ജയ് ഭാട്ടിയ), സിക്കിം (രാജു ബിഷ്ത), തെലങ്കാന (സുനിൽ ബൻസൽ), ത്രിപുര (മൃഗാങ്ക ദേവ് ബർമൻ), പശ്ചിമ ബംഗാൾ (സുനിൽ ബൻസൽ) എന്നിവരാണ് മറ്റു സംസ്ഥാനങ്ങളുടെ ചുമതലക്കാർ.

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി