കെ. സുരേന്ദ്രൻ, അനിൽ ആന്‍റണി

 
India

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ. സുരേന്ദ്രനും അനിൽ ആന്‍റണിയും ദേശീയ സെക്രട്ടറിമാർ

ദേശീയ ഉപാധ്യാക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഭാരവാഹിപട്ടികയിൽ നിന്ന് പുറത്തായി

Sarath Nath MS

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി നിയമിതനായി. ദേശീയ സെക്രട്ടറിയായിരുന്ന അനിൽ ആന്‍റണി സമാന പദവിയിൽ തുടരും. ദേശീയ ഉപാധ്യാക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഭാരവാഹിപട്ടികയിൽ നിന്ന് പുറത്തായി.

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് തുടങ്ങിയവർ അടക്കം എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിനു പിന്നാലെയാണ് ഭാരവാഹിപട്ടിക പുതുക്കിയത്.

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്, മുന്‍ കേന്ദ്രമന്ത്രി ഭാരതി പവാര്‍ ഉൾപ്പെടെ 13 വൈസ് പ്രസിഡന്‍റുമാരും പട്ടികയിലുണ്ട്. അതേസമയം സംഘടനകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തി. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ഐടി സെൽ മേധാവിയായിരുന്ന അമിത് മാളവ്യയെ നീക്കി.