രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട്

 
India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

ദിദ്‌വാന-കുചാമൻ ജില്ലയിലെ പർബത്‌സർ മുനിസിപ്പാലിറ്റിയിലെ 13ാം വാർഡിൽ നിന്നാണ് കൈലാഷ് മത്സരിച്ചത്

Sarath Nath MS

ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർഥി കൈലാഷ് ചന്ദിന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത അടിയാണ് കിട്ടിയത്. തിങ്കളാഴ്ച വോട്ടെണ്ണിയപ്പോൾ വെറും ഒരു വോട്ട് മാത്രമാണ് കൈലാഷ് ചന്ദിന് ലഭിച്ചത്.

ദിദ്‌വാന-കുചാമൻ ജില്ലയിലെ പർബത്‌സർ മുനിസിപ്പാലിറ്റിയിലെ 13ാം വാർഡിൽ നിന്നാണ് കൈലാഷ് മത്സരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിലെ കണക്കുപ്രകാരം കോൺഗ്രസ് സ്ഥാനാർഥിയായ ഹിന ഖനാം 376 വോട്ടുകളോടെ വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായ റാഷിദ് ഖാന് 195 വോട്ടുകൾ ലഭിച്ചു. എന്നാൽ കൈലാഷ് ചന്ദിന് വെറും ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.

12ാം വാർഡിലെ വോട്ടറായിരുന്നു കൈലാഷ്. എന്നാൽ സമീപത്തെ 13ാം വാർഡിലാണ് അദ്ദേഹത്തെ ബിജെപി സ്ഥാനാർഥിയാക്കിയത്. അതിനാൽ സ്വന്തം വോട്ട് പോലും തനിക്ക് വേണ്ടി ചെയ്യാൻ കൈലാഷിന് സാധിച്ചില്ല. മറ്റാരുടെയോ വോട്ടാണ് 13ാം വാർഡിൽ നിന്ന് കൈലാഷിന് ലഭിച്ചത്.

ആകെ 25 വാർഡുകളാണ് പർബത്‌സർ മുനിസിപ്പാലിറ്റിയിലുള്ളത്. 13 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. 12 വാർഡുകളിൽ ബിജെപിയും ജയിച്ചു. രാജസ്ഥാനിലൊട്ടാകെയുള്ള 309 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും