കർണാടകയിലെ കോൺഗ്രസ് സർക്കാർ അഴിമതി നടത്തി; സാധാരണക്കാരുടെ ക്ഷേമത്തിൽ യാതൊരു ആശങ്കയുമില്ലെന്ന് ബിജെപി

 

representative image

India

കർണാടകയിലെ കോൺഗ്രസ് സർക്കാർ അഴിമതി നടത്തി; സാധാരണക്കാരുടെ ക്ഷേമത്തിൽ യാതൊരു ആശങ്കയുമില്ലെന്ന് ബിജെപി

കോൺഗ്രസ് എംഎൽഎമാരും എംപിമാരും മന്ത്രിമാരും ഈ സംസ്ഥാനത്തെ കൊള്ളയടിക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി പറഞ്ഞു

Aswin AM

ബെംഗളൂരു: കർണാടകയിൽ 2028ൽ അധികാരത്തിലെത്തുകയെന്ന ലക്ഷ‍്യത്തോടെ ബിജെപി കൂട്ടായി പ്രവർത്തിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി. കഴിഞ്ഞ 3 വർഷമായി കോൺഗ്രസ് സർക്കാർ പൊതുപ്രശ്നങ്ങൾ അവഗണിച്ചുവെന്നും അഴിമതി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരും എംപിമാരും മന്ത്രിമാരും ഈ സംസ്ഥാനത്തെ കൊള്ളയടിക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാലത്ത് പാലിനും തൈരിനും വില വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു.

സാധാരണക്കാരുടെ ക്ഷേമത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്നും സ്വന്തം നേതാക്കളുടെ വളർച്ചയിലും ഗാന്ധി കുടുംബത്തിന്‍റെ താത്പര‍്യങ്ങൾ സംരക്ഷിക്കുന്നതിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.

പൊതുവിഷ‍യങ്ങൾ ബിജെപി ഏറ്റെടുക്കുമെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർ‌ത്തിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. മുൻ മുഖ‍്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസിന്‍റെ ദുർഭരണത്തിൽ നിന്നും കർണാടകയിലെ ജനങ്ങളെ എങ്ങനെ മോചിപ്പിക്കാമെന്നതിനെ പറ്റി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.