പ്രമോദ് തിവാരി

 
India

മോദിയുടെ സീത ആരെന്ന് കോൺഗ്രസ് എംപി; മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസിനെ സമീപിച്ച് ബിജെപി

പ്രമോദ് തിവാരിയുടെ പരാമർശം സനാതന വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി നിയമ വിദഗ്ധനും അഭിഭാഷകനുമായ സാങ്കേത് ഗുപ്ത പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: കോൺഗ്രസ് എംപി പ്രമോദ് തിവാരിക്കെതിരേ പൊലീസിൽ പരാതി നൽകി ബിജെപി. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെ സീതാദേവിയെ പറ്റി നടത്തിയ പരാമർശത്തിനെതിരേയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. പ്രമോദ് തിവാരിയുടെ പരാമർശം സനാതന വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി നിയമ വിദഗ്ധനും അഭിഭാഷകനുമായ സാങ്കേത് ഗുപ്ത പറഞ്ഞു.

ന‍്യൂഡൽഹി ഡിസിപിക്കാണ് പരാതി നൽകിയിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം സീതാദേവിക്കെതിരേ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും ഇത് ഭക്തർക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സാങ്കേത് ഗുപ്ത കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 2ന് നടന്ന വാർത്താ സമ്മേളനത്തിനിടെ അയോധ‍്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപിയെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രമോദ് തിവാരി. ഭഗവാൻ ശ്രീരാമൻ അശ്വമേധ യാഗം നടത്തിയപ്പോൾ സീതാദേവിയുടെ ഒരു വിഗ്രഹമുണ്ടാക്കി അരികിൽ സൂക്ഷിച്ചിരുന്നുവെന്നും എന്നാൽ മോദി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയപ്പോൾ സീതാദേവിയെ എവിടെയും കാണാൻ കഴിഞ്ഞില്ലെന്നും ആ സമയത്ത് രാമന്‍റെ സീത ആരായിരുന്നുവെന്നും മോദിയുടെ സീത ആരാണെന്നും മോദി തന്നെ ഇക്കാര‍്യം തീരുമാനിക്കണമെന്നും പ്രമോദ് തിവാരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു