എൽ.കെ. അഡ്വാനി

 
India

ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Aswin AM

ന‍്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോൾ ചികിത്സയിലാണെന്നും ആരോഗ‍്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

98കാരനായ അഡ്വാനി ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണ്. വാർധക‍്യസഹജമായ ആരോഗ‍്യപ്രശ്നങ്ങൾ മൂലം ഈ വർ‌ഷം മേയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അഡ്വാനിയെ വീട്ടിലെത്തി കണ്ടതിന് ദിവസങ്ങൾക്കു ശേഷമാണ് അഡ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.